ബ്രൈറ്റന്: ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഇരട്ട ഗോള്‍ മികവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 3-0ന് ബ്രൈറ്റന് ആന്‍ഡ് ഹോവ് ആല്ബിയനെ തോല്‍പ്പിച്ചു. ഒരു ഗോള്‍ മേസന് ഗ്രീന്‍വുഡിന്റെ വകയായിരുന്നു. കഴിഞ്ഞ എല്ലാ മത്സരങ്ങളിലുമായി കഴിഞ്ഞ 15 കളികളില്‍ യുണൈറ്റഡ് തോറ്റിട്ടില്ല. കൂടാതെ യുണൈറ്റഡ് പോയിന്റ് നിലയില്‍ അഞ്ചാം സ്ഥാനത്തേക്കു തിരിച്ചെത്തി. 32 കളിയില്‍ 52 പോയിന്റാണ് യുണൈറ്റഡിന്.
1982നുശേഷം ലീഗ് മത്സരത്തില്‍ ആദ്യമായാണ് യുണൈറ്റഡ് ബ്രൈറ്റണില്‍ ജയിക്കുന്നത്.
മത്സരത്തിന്റെ തുടക്കം മുതല്‍ യുണൈറ്റഡ് ആധിപത്യം പിടിച്ചു. 16-ാം മിനിറ്റില്‍ ഗ്രീന്‍വുഡിന്റെ മുന്നേറ്റം സന്ദര്‍ശകരെ മുന്നിലെത്തിച്ചു. 29-ാം മിനിറ്റില്‍ യുണൈറ്റഡിന്റെ ലീഡ് ഫെര്‍ണാണ്ടസ് ഉയര്‍ത്തി. 50-ാം മിനിറ്റില്‍ യുണൈറ്റഡിന്റെ ഭാഗത്തുനിന്നുള്ള ഏറ്റവും മികച്ച ഗോളെത്തി. ഗ്രീന്‍വുഡ് നല്കിയ കിറുകൃത്യം ക്രോസ് ഫെര്‍ണാണ്ടസിനെ തേടിയെത്തി. പോര്‍ച്ചുഗീസ് താരം ഒട്ടും അവസരം പാഴാക്കാതെ പന്ത് വലയിട്ടു.
ഫെര്‍ണാണ്ടസ് മികവില്‍ യുണൈറ്റഡ്
11:35 PM Jul 01, 2020 | Deepika.com