ജോഹാന്നസ്ബര്‍ഗ്: ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കോവിഡ്-19 മൂലമുള്ള മരണം 10,000 കടന്നു. ഭൂഖണ്ഡത്തിലെ 54 രാജ്യങ്ങളില്‍നിന്നുമായി 4,04,000 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. 130 കോടി ജനങ്ങളുള്ള ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ദക്ഷിണാഫ്രിക്കയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍. 1,51,000 പേര്.
ആഫ്രിക്കന്‍ രാജ്യങ്ങള്‍ നടത്തുന്ന കോവിഡ് പരിശോധനകളുടെ എണ്ണം കുറവാണ്. ഇതിനിടെ, ചിലരാജ്യങ്ങള്‍ ലോക്ക് ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ആഫ്രിക്കന്‍ രാജ്യങ്ങള്‍ നടത്തുന്ന കോവിഡ് പരിശോധനകളുടെ എണ്ണം കുറവാണ്. ഇതിനിടെ, ചിലരാജ്യങ്ങള്‍ ലോക്ക് ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.