വിശാഖപട്ടണം: വിശാഖപട്ടണത്ത് വീണ്ടും വാതകച്ചോർച്ച ദുരന്തം. മരുന്നുനിർമാണ കന്പനിയിൽ ബെൻസീൻ ചോർന്ന് രണ്ടു ജീവനക്കാർ മരിച്ചു. പരിക്കേറ്റ നാലു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ പാരവാഡ ഫാർമ സിറ്റിയിലെ സായിനോർ ലൈഫ് സയൻസസ് യൂണിറ്റിലായിരുന്നു സംഭവം. സ്ഥിതിഗതികൾ നിയന്ത്രണവിധേയമായെന്ന് അധികൃതർ അറിയിച്ചു. റിയാക്ടറിലേക്കു ബെൻസീൻ പന്പ് ചെയ്യവേയായിരുന്നു അപകടം. മുൻകരുതലെന്ന നിലയിൽ ഫാർമ യൂണിറ്റ് താത്കാലികമായി അടച്ചു.
രണ്ടു മാസം മുന്പ് വിശാഖപട്ടണത്ത് കെമിക്കൽ പ്ലാന്റിലുണ്ടായ വാതകച്ചോർച്ചയിൽ 12 പേർ മരിച്ചിരുന്നു. ആയിരത്തോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.