ന്യൂഡൽഹി: ചൈനീസ് നിർമിതമായ 59 മൊബൈൽ ആപ്ലിക്കേഷനുകൾ നിരോധിച്ചതിനു പിന്നാലെ വിശദീകരണവുമായി നിരോധന പട്ടികയിൽ ഉൾപ്പെട്ട ടിക് ടോക്.
ഇന്ത്യൻ നിയമവ്യവസ്ഥയ്ക്കു കീഴിലുള്ള വിവരസുരക്ഷാ നിയമപ്രകാരമാണ് ടിക് ടോക് ഇന്ത്യ പ്രവർത്തിക്കുന്നത്. ഇതുവരെ ഒരു വിദേശസർക്കാരിനും ഇന്ത്യയിലെ ഉപയോക്താക്കളുടെ വിവരങ്ങൾ പങ്കുവച്ചിട്ടില്ലെന്നും ടിക്ടോക് പ്രതികരിച്ചു.
വിശദീകരണം നൽകാൻ ബന്ധപ്പെട്ട സർക്കാർ ഏജൻസിക്കു മുന്നിലെത്താൻ അനുമതി ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ നിയമാനുസൃതമായ വിവരസംരക്ഷണവും സ്വകാര്യതയും ഉറപ്പുവരുത്താൻ ടിക്ടോക് ഇന്ത്യ ബാധ്യസ്ഥരാണ്. ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കും അന്തസിനുമാണ് തങ്ങൾ ഏറെ പ്രാധാന്യം നൽകുന്നതെന്നും ടിക്ടോക് ഇന്ത്യയുടെ മേധാവി നിഖിൽ ഗാന്ധി പ്രസ്താവനയിൽ അറിയിച്ചു.