ചെന്നൈ: തമിഴ്നാട് വിദ്യാഭ്യാസമന്ത്രി കെ.പി. അൻപഴകനു കോവിഡ് സ്ഥിരീകരിച്ചു. മന്ത്രിക്കു തുടക്കത്തിൽ കോവിഡ് രോഗലക്ഷണങ്ങളില്ലായിരുന്നു. എന്നാൽ, മുൻകരുതലെന്ന നിലയിൽ ഇദ്ദേഹം ക്വാറന്റൈനിലായിരുന്നു. രണ്ടാമത്തെ കോവിഡ് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.