മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കിറ്റ് സ്പോണ്‍സർഷിപ്പിൽനിന്ന് ‘നൈക്കി’ പിന്മാറുമെന്ന് സൂചന. ബിസിസിഐയും നൈക്കിയും തമ്മിൽ നിലവിലുള്ള നാലു വർഷ കരാർ കാലാവധി സെപ്റ്റംബറിൽ അവസാനിക്കും.
കരാർ തീരുന്നതോടെ നൈക്കി ഇന്ത്യൻ ക്രിക്കറ്റ് ടീമിൽനിന്ന് എല്ലാ രീതിയിലും പിന്മാറുമെന്നും ബോർഡുമായി പുതിയ കരാർ ഒപ്പുവയ്ക്കാൻ സാധ്യതയില്ലെന്നുമാണു സൂചന. 2016ൽ 370 കോടി രൂപയ്ക്കായിരുന്നു നൈക്കി ബിസിസിഐയുമായി കരാർ ഒപ്പിട്ടത്. കൊറോണ വൈറസ് പശ്ചാത്തലത്തിൽ ക്രിക്കറ്റ് മത്സരങ്ങൾ മുടങ്ങിയതിനാൽ കരാർ കാലാവധി നീട്ടി നൽകണമെന്ന് നൈക്കി ആവശ്യപ്പെട്ടിരുന്നു. ബിസിസിഐ ഇതിനോട് താത്പര്യം കാണിച്ചില്ല.
നൈക്കി വഴിപിരിയുന്നു
11:36 PM Jun 30, 2020 | Deepika.com