ലണ്ടൻ: കൊറോണ വൈറസ് വാക്സിന്റെ മനുഷ്യരിലുള്ള പരീക്ഷണം ഈ മാസം ഇന്ത്യയിൽ നടത്തും. ബിബിസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് ആണ് പരീക്ഷണം നടത്തുക. ഇതിനുള്ള അനുമതി കന്പനിക്കു ലഭിച്ചു.
വാക്സിൻ സുരക്ഷിതവും മികച്ച പ്രതിരോധം നല്കുന്നതുമാണെന്നു മൃഗങ്ങളിൽ നടത്തിയ പരീക്ഷണത്തിൽ കണ്ടെത്തിയിരുന്നു.
ലോകമെന്പാടും 120 കന്പനികളാണ് വാക്സിൻ കണ്ടെത്താൻ ശ്രമം നടത്തിവരുന്നത്. അരഡസനോളം ഇന്ത്യൻ കന്പനികൾ വാക്സിൻ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.