ഹൈദരാബാദ്: തെലുങ്കാന ആഭ്യന്തരമന്ത്രി മുഹമ്മദ് മഹ്മൂദ് അലിക്കു കോവിഡ് സ്ഥിരീകരിച്ചു. അറുപത്തിയെട്ടുകാരനായ അലിയെ ഞായറാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മന്ത്രിയുടെ അഞ്ച് സുരക്ഷാ ജീവനക്കാർക്കു കോവിഡ് സ്ഥിരീകരിച്ചിരുന്നു. നേരത്തെ മൂന്നു ടിആർഎസ് എംഎൽഎമാർക്കു കോവിഡ് സ്ഥിരീകരിച്ചിരുന്നു.