ശ്രീനഗർ: കാഷ്മീരിലെ അനന്ത്നാഗിൽ മൂന്നു ഹിസ്ബുൾ മുജാഹിദീൻ ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. ഹിസ്ബുൾ കമാൻഡറും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഖുൽ ചോഹർ മേഖലയിലായിരുന്നു ഏറ്റുമുട്ടൽ. കാഷ്മീർ താഴ്വരയിൽ ആറു മാസത്തിനിടെ 116 ഭീകരരെയാണു സൈന്യം വധിച്ചത്.