മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ റയൽ മാഡ്രിഡ് പോയിന്റ് പട്ടികയിൽ ബാഴ്സലോണയേക്കാൾ രണ്ടടി മുന്നിൽ. എസ്പാന്യോളിനെതിരായ എവേ പോരാട്ടത്തിൽ 1-0ന്റെ ജയം സ്വന്തമാക്കിയതോടെയാണിത്.
ശക്തമായ പോരാട്ടത്തിനൊടുവിലാണ് റയൽ ജയം സ്വന്തമാക്കിയത്. 45+1-ാം മിനിറ്റിൽ കസെമിറോ നേടിയ ഗോളിലായിരുന്നു റയലിന്റെ ജയം. മറ്റു മത്സരങ്ങളിൽ വിയ്യാറയൽ 2-0ന് വലൻസിയയെയും ഐബർ 2-1ന് ഗ്രനാഡയെയും പരാജയപ്പെടുത്തി.
ലീഗിൽ 32 മത്സരങ്ങൾ പൂർത്തിയായപ്പോൾ 71 പോയിന്റുമായി റയൽ മാഡ്രിഡും 69 പോയിന്റുമായി ബാഴ്സലോണയും ആദ്യ രണ്ട് സ്ഥാനങ്ങളിൽ തുടരുന്നു. 58 പോയിന്റുള്ള അത്ലറ്റിക്കോ മാഡ്രിഡാണ് മൂന്നാമത്.
രണ്ടടി മുന്നിൽ റയൽ
11:20 PM Jun 29, 2020 | Deepika.com