ലണ്ടൻ: ലോകം കൊറോണ വൈറസ് പിടിയിലമരുന്നതിനു മുന്പുതന്നെ തനിക്ക് ആ രോഗം ബാധിച്ചതായി വെളിപ്പെടുത്തി ഇംഗ്ലീഷ് മുൻ ക്രിക്കറ്റ് താരം ഇയാൻ ബോതം രംഗത്ത്. കൊറോണ വൈറസിനെക്കുറിച്ചുള്ള അറിവില്ലാത്തതിനാൽ കടുത്ത പനി മാത്രമാണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം ഡിസംബറിലോ ജനുവരി ആദ്യമോ ആയിരുന്നു അത്. ഞാൻ കരുതിയത് കടുത്ത പനിയാണെന്നാണ്. അന്ന് കൊറോണയുടെ വിശദാംശങ്ങളൊന്നും അറിയില്ലായിരുന്നു. കൊറോണ പ്രതിരോധ നടപടികളോട് ജനങ്ങൾ നല്ല രീതിയിലാണ് പ്രതികരിക്കുന്നത് - ബോതം പറഞ്ഞു.
സ്വതന്ത്രരായി പുറത്തിറങ്ങാനുള്ള സാഹചര്യത്തിനായി കുറച്ചുകാലംകൂടി കാത്തിരിക്കണം. ക്രിക്കറ്റിൽ സാമൂഹിക അകലം പാലിക്കൽ എളുപ്പമായതിനാൽ മത്സരങ്ങൾ വൈകാതെ പുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആറ് മാസം മുന്പേ കൊറോണ ബാധിച്ചിരുന്നു: ഇയാൻ ബോതം
11:20 PM Jun 29, 2020 | Deepika.com