കത്തിഹാർ: ബിഹാർ പിന്നാക്കക്ഷേമ മന്ത്രിയും ബിജെപി നേതാവുമായ വിനോദ് കുമാർ സിംഗിനും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചു. കത്തിഹാറിലെ ഹോട്ടലിൽ സജ്ജമാക്കിയ ഐസൊ ലേഷൻ വാർഡിലാണു മന്ത്രിയും ഭാര്യയും.
ബിഹാറിൽ കോവിഡ് സ്ഥിരീകരിക്കുന്ന ആദ്യ മന്ത്രിയാണ് വിനോദ്കുമാർ. ജൂൺ 22ന് ബിജെപി എംഎൽഎ ജിബേഷ്കുമാർ മിശ്രയ്ക്കു കോവിഡ് സ്ഥിരീകരിച്ചിരുന്നു. നേരത്തെ മുതിർന്ന ആർജെഡി നേതാവ് രഘുവംശ് പ്രസാദ് സിംഗിനു കോവിഡ് സ്ഥിരീകരിച്ചിരുന്നു.