മാഴ്സെലീഞ്ഞോ ബ്ലാസ്റ്റേഴ്സിലേക്ക്
12:30 AM Jun 29, 2020 | Deepika.com
ഹൈദരാബാദ്: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച മുന്നേറ്റ താരങ്ങളിലൊരാളായ ബ്രസീലിന്റെ മാഴ്സെലീഞ്ഞോ പെരേരിയ കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തുമെന്ന് റിപ്പോർട്ടുകൾ. നിലവിൽ ഒരു ടീമുമായും കരാറില്ലാത്ത മാഴ്സെലീഞ്ഞോയെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുമെന്നാണ് സൂചന. എന്നാൽ, ഇതു സംബന്ധിച്ച സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല. ഐഎസ്എലിൽ ഡൽഹി ഡൈനാമോസ്, പൂന സിറ്റി, ഹൈദരാബാദ് എഫ്സി എന്നിവയ്ക്കായി 31 ഗോളുകൾ സ്വന്തമാക്കിയിട്ടുണ്ട്. ഹൈദരാബാദിനായാണ് അവസാനം ഇറങ്ങിയത്. അത്ലറ്റിക്കോ മാഡ്രിഡ് ബി, ഗെറ്റാഫെ ബി ടീമുകൾക്കായും ബൂട്ടണിഞ്ഞു.