ആംസ്റ്റർഡാം: കഴിഞ്ഞ വർഷം ഫുട്ബോൾ കളത്തോട് വിടപറഞ്ഞ ഹോളണ്ട് മുൻ താരം ആര്യൻ റോബൻ തിരിച്ചെത്തുന്നു. തന്റെ ബാല്യകാല ക്ലബ്ബായ ഹോളണ്ടിലെ ഗ്രോണിൻഗെനിലൂടെയാണ് മുപ്പത്താറുകാരനായ ഈ വിംഗർ സജീവ ഫുട്ബോളിലേക്ക് തിരിച്ചെത്തുന്നത്.
ജർമൻ വന്പന്മാരായ ബയേണ്‍ മ്യൂണിക്കിൽ 10 വർഷം കളിച്ചശേഷം കഴിഞ്ഞ ജൂലൈയിലാണ് റോബൻ വിരമിക്കൽ പ്രഖ്യാപിച്ചത്. തിരിച്ചു വരവിനെക്കുറിച്ച് ആലോചിക്കുന്നതായി റോബൻ അടുത്തിടെ പറഞ്ഞു. തൊട്ടുപിന്നാലെ ബയേണിനൊപ്പം പരിശീലിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു.
ആര്യൻ റോബൻ തിരിച്ചെത്തുന്നു
12:30 AM Jun 29, 2020 | Deepika.com