കറാച്ചി: ഇംഗ്ലണ്ട് പര്യടനത്തിനു മുന്നോടിയായി പാക് ക്രിക്കറ്റ് ബോർഡ് (പിസിബി) നടത്തിയ കൊറോണ വൈറസ് പരിശോധനയിൽ പോസിറ്റീവായ മുഹമ്മദ് ഹഫീസ് തനിക്കു രോഗബാധയില്ലെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തി.
പാക് ക്രിക്കറ്റ് ബോർഡിന്റെ പരിശോധനയ്ക്കുശേഷം രണ്ടാമൊതൊരു അഭിപ്രായം തേടാനാണ് സ്വന്തം നിലയിൽ കൊറോണ വൈറസ് പരിശോധനയ്ക്കു വിധേയനായത്. അതിന്റെ ഫലം നെഗറ്റീവാണ്. കുടുംബാംഗങ്ങളെയും പരിശോധനയ്ക്കു വിധേയമാക്കി. ആർക്കും കൊറോണ വൈറസ് ഇല്ല- ഹഫീസ് ട്വീറ്റ് ചെയ്തു.
തനിക്ക് കൊറോണ ബാധയില്ലെന്നു മുഹമ്മദ് ഹഫീസ്
12:20 AM Jun 25, 2020 | Deepika.com