ടുറിൻ: ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ ലോക്ക് ഡൗണിനുശേഷമുള്ള തങ്ങളുടെ ആദ്യ മത്സരത്തിൽ യുവന്റസിനു ജയം. ബോളോഗ്ഞയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് യുവന്റസ് കീഴടക്കിയത്.
ജേതാക്കൾക്കായി ക്രിസ്റ്റ്യാനോ റൊണാൾഡോ, പൗളോ ഡിബാല എന്നിവർ ലക്ഷ്യംകണ്ടു. കൊറോണ വൈറസ് രോഗത്തിൽനിന്ന് മുക്തമായാണ് ഡിബാല എത്തിയത്. 27 മത്സരങ്ങളിൽ 66 പോയിന്റാണ് യുവന്റസിന്. 26 മത്സരങ്ങളിൽനിന്ന് 62 പോയിന്റുമായി ലാസിയോ രണ്ടാമതുണ്ട്.
റൊണാൾഡോ, ഡിബാല
11:32 PM Jun 23, 2020 | Deepika.com