ജനീവ: ലോകാരോഗ്യ സംഘടനയും ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയും സൂക്ഷിക്കുന്ന കണക്കനുസരിച്ച് കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്ത്യ അഞ്ചാംസ്ഥാനത്തായി. ശനിയാഴ്ച രാത്രിയോടെ ഇന്ത്യയിൽ 2.46 ലക്ഷത്തിലേറെപ്പേർക്കു രോഗം ബാധിച്ചു. സ്പെയിനിൽ 2.41 ലക്ഷം മാത്രം.എന്നാൽ വേൾഡോമീറ്റേഴ്സിന്റെ കണക്കിൽ സ്പെയിനിലെ രോഗബാധ 2.88 ലക്ഷമാണ്.