ന്യൂഡൽഹി: കോവിഡ്-19 രോഗബാധിതരുടെ എണ്ണത്തിൽ ഇന്ത്യ ലോകത്തിൽ ആറാം സ്ഥാനത്തേക്ക്. ഇറ്റലിയെ പിന്നിലാക്കിയാണ് ഇന്ത്യ ഈ സ്ഥാനത്തെത്തിയത്. മേയ് 31-നാണ് ഇന്ത്യ ഫ്രാൻസിനെ പിന്തള്ളി ഏഴാം സ്ഥാനത്ത് പ്രവേശിച്ചത്.
ഇന്ത്യയിൽ പ്രതിദിന രോഗബാധയുടെ തോത് ഒൻപതിനായിരത്തിനു മുകളിലായി. ഇതേ രീതിയിൽ പോയാൽ രോഗബാധിതരുടെ എണ്ണം അടുത്തയാഴ്ച മൂന്നുലക്ഷം കടക്കും.
ഇന്ത്യയിൽ പ്രതിദിന രോഗബാധയുടെ തോത് ഒൻപതിനായിരത്തിനു മുകളിലായി. ഇതേ രീതിയിൽ പോയാൽ രോഗബാധിതരുടെ എണ്ണം അടുത്തയാഴ്ച മൂന്നുലക്ഷം കടക്കും.