അഹമ്മദാബാദ്: ഗുജറാത്തില്‍ ഒരു കോണ്‍ഗ്രസ് എംഎല്‍എകൂടി രാജിവച്ചു. ബ്രിജേഷ് മെര്‍ജയാണ് രാജിവച്ചത്. രണ്ടു ദിവസത്തിനിടെ രാജിവച്ച മൂന്നാമത്തെ എംഎല്‍യാണ് മെര്‍ജ. രാജ്യസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കേ എംഎല്‍എമാരുടെ രാജി കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായി.
മോര്‍ബി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ബ്രിജേഷ് മെര്‍ജയുടെ രാജി സ്പീക്കര്‍ രാജേന്ദ്ര ത്രിവേദി സ്വീകരിച്ചു. മാര്‍ച്ചിനുശേഷം എട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ നിയമസഭാംഗത്വം രാജിവച്ചു. നാലു രാജ്യസഭാ സീറ്റുകളിലേക്ക് ഈ മാസം 19നാണ് തെരഞ്ഞെടുപ്പ്. ഇനി ഒരു സീറ്റ് മാത്രമാണു കോണ്‍ഗ്രസിന് ഉറപ്പിക്കാനാകുന്നത്.
182 അംഗ സഭയില്‍ കോണ്‍ഗ്രസിന്റെ അംഗബലം 65 ആയി ചുരുങ്ങി. ബിജെപിക്ക് 103 പേരുണ്ട്.