ബംഗളൂരു: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ കര്‍ണാടകയില്‍നിന്നു രാജ്യസഭയിലേക്കു മത്സരിക്കും. കര്‍ണാടകയിലെ നാലു സീറ്റുകളിലേക്ക് ജൂണ്‍ 19നാണു തെരഞ്ഞെടുപ്പ്. 68 എംഎല്‍എമാരുള്ള കോണ്‍ഗ്രസിന് ഖാര്‍ഗെയെ നിഷ്പ്രയാസം ജയിപ്പിക്കാനാകും. അപരാജിത നേതാവ് എന്നറിയപ്പെട്ടിരുന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെ 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഗുല്‍ബര്‍ഗയില്‍ പരാജയപ്പെട്ടിരുന്നു.
ഒമ്പതു തവണ കര്‍ണാടക നിയമസഭയിലേക്കു ഖാര്‍ഗെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇദ്ദേഹത്തിന്റെ മകന് പ്രിയങ്ക് ഖാര്‍ഗെ കര്‍ണാടക എംഎല്‍എയാണ്. 117 എംഎല്‍എമാരുള്ള ബിജെപിക്ക് രണ്ടു സീറ്റില്‍ ജയിക്കാനാകും. കോണ്‍ഗ്രസിന്റെ അധികം വോട്ടുകള്‍ നല്കിയാല് 34 സീറ്റുകളുള്ള ജെഡി-എസിന് ഒരു സീറ്റില്‍ ജയിക്കാനാകും.