മുംബൈ: മഹാരാഷ്്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം 80,000 പിന്നിട്ടു. ഇന്നലെ 139 പേരാണ് മരിച്ചത്. ആകെ മരണം 2849 ആയി. ഇന്നലെ 2436 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. ആകെ രോഗികള്‍ 80,229. ഇന്നലെ 1475 പേര് രോഗമുക്തരായി ആശുപത്രി വിട്ടു. 42,224 പേരാണു ചികിത്സയിലുള്ളത്.
കര്‍ണാടകയില്‍ ആദ്യമായി ഒരു ദിവസത്തെ രോഗികളുടെ എണ്ണം അഞ്ഞൂറു കടന്നു. ഇന്നലെ 515 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗികള്‍ 4835 ആയി. ജൂണ്‍ 2ന് സ്ഥിരീകരിച്ച 388 കേസുകള്‍ ആയിരുന്നു കര്‍ണാടകയിലെ ഒരു ദിവസത്തെ ഉയര്‍ന്ന കണക്ക്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 471 പേര് മഹാരാഷ്ട്രയില്‍നിന്നു വന്നവരാണ്. യുപിയിലും ഇന്നലെ ഒരു ദിവസത്തെ ഉയര്‍ന്ന കണക്കിലാണു കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 496 പേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഗുജറാത്തില്‍ ഇന്നലെ 510 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. ആകെ രോഗികള്‍ 19,119. ഇന്നലെ 35 പേര് മരിച്ചു. ആകെ മരണം 1190.