വാഷിംഗ്ടൺ ഡിസി: കറുത്ത വംശജനായ ജോർജ് ഫ്ളോയിഡിന്റെ മരണത്തെത്തുടർന്ന് യുഎസിൽ ആരംഭിച്ച കലാപത്തെ പോലീസ് ബലം പ്രയോഗിച്ചു നേരിടുന്നതിന്റെ വീഡിയോകൾക്കിടയിൽ കുരുന്നിനെ ആശ്വസിപ്പിക്കുന്ന പോലീസ് ഓഫീസറുടെ വീഡിയോ വേറിട്ടതായി. ഹൂസ്റ്റണിലാണു സംഭവം.
ഫ്ളോയിഡിനു നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രകടനം നടത്തുന്നവരുടെ ഇടയിൽപ്പെട്ട പേടിച്ചരണ്ട കുട്ടിയെ വെള്ളക്കാരനായ പോലീസ് ഓഫീസർ ആശ്വസിപ്പിക്കുന്ന വീഡിയോ ട്വിറ്ററിൽ ഇതിനകം 15 ലക്ഷം പേർ കണ്ടു. പോലീസിനെ കണ്ടപ്പോൾ കരഞ്ഞ കുട്ടി എന്നെ വെടിവയ്ക്കാൻ പോകുകയാണോ എന്നു ചോദിച്ചു.
ഇല്ല ഒരുപദ്രവും വരില്ല, എന്തുവേണമെങ്കിലും ചെയ്തോളു. ഒന്നും നശിപ്പിക്കരുതെന്നു മാത്രം -കുട്ടിയെ ചേർത്തു പിടിച്ച് പോലീസ് ഓഫീസർ ആശ്വസിപ്പിച്ചു.