ഭുവനേശ്വര്‍: ഒഡീഷയില്‍ കോവിഡ് വ്യാപനം തീവ്രമായി. 24 മണിക്കൂറിനിടെ 156 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസത്തെ ഉയര്‍ന്ന കണക്കാണിത്. തലേദിവസം 129 പേര്‍ക്കു രോഗം ബാധിച്ചിരുന്നു. സംസ്ഥാനത്ത് ആകെ രോഗികള്‍ 2104 ആയി. ആയിരക്കണക്കിന് അതിഥി തൊഴിലാളികള്‍ മടങ്ങിയെത്തിയതാണ് ഒഡീഷയില്‍ രോഗികളുടെ എണ്ണം കൂട്ടിയത്.