ജമ്മു: നിയന്ത്രണരേഖയില്‍ നുഴഞ്ഞുകയറ്റത്തിനു ശ്രമിച്ച മൂന്നു പാക്കിസ്ഥാന് ഭീകരരെ സൈന്യം വധിച്ചു. രജൗരി ജില്ലയിലെ നൗഷേര സെക്ടറില്‍ മേയ് 28നായിരുന്നു നുഴഞ്ഞുകയറ്റ ശ്രമമുണ്ടായത്. പാക് അധീന കാഷ്മീരില്നിന്നാണ് ഇവരെത്തിയത്. മൃതദേഹങ്ങൾ കണ്ടെത്തി.