ചായിബാസ: ജാര്‍ഖണ്ഡില്‍ പോലീസ് സംഘത്തിനു നേരെ മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ പോലീസുകാരനും എസ്പിഒയും വീരമൃത്യു വരിച്ചു. വെസ്റ്റ് സിംഗ്ഭും ജില്ലയിലെ പോറാഘട്ട് വനമേഖലയില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യമറിഞ്ഞ് എത്തിയ പോലീസ് സംഘത്തിനു നേര്‍ക്കായിരുന്നു ആക്രമണം.
പോലീസ് സംഘം പ്രത്യാക്രണം നടത്തിയെങ്കിലും സ്ത്രീകളെയും കുട്ടികളെയും മുന്നില്‍നിര്‍ത്തി വീടുകളുടെ പിന്നില്‍നിന്ന് മാവോയിസ്റ്റുകള്‍ വെടിവയ്പ് തുടര്‍ന്നു. കോണ്‍സ്റ്റബിള്‍ ലഖ് വിന്ദര്‍ സിംഗ് മുണ്ട, സ്പെഷല്‍ പോലീസ് ഓഫീസര്‍(എസ്പിഒ) സുന്ദര്‍ സ്വരൂപ് മഹാതോ എന്നിവരാണു വീരമൃത്യു വരിച്ചത്.