ന്യൂഡൽഹി: ഡൽഹി എൽഎൻജെപി ആശുപത്രി ഡയറക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചു. തലസ്ഥാനത്തെ കോവിഡ് ചികിത്സാകേന്ദ്രമാണ് നിരവധി മലയാളി ആരോഗ്യ പ്രവർത്തകർ അടക്കം ജോലിചെയ്യുന്ന എൽഎൻജെപി ആശുപത്രി. മെഡിക്കൽ ഡയറക്ടർ ഡോ. സുരേഷ് കുമാറിനാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്.
ഇന്നലെത്തന്നെ ആശുപത്രിയിലെ പ്രാഥമികാരോഗ്യവിഭാഗം ജീവനക്കാരനും കോവിഡ് ബാധിച്ച് മരിച്ചു. ഇദ്ദേഹം അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
ഇന്നലെത്തന്നെ ആശുപത്രിയിലെ പ്രാഥമികാരോഗ്യവിഭാഗം ജീവനക്കാരനും കോവിഡ് ബാധിച്ച് മരിച്ചു. ഇദ്ദേഹം അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു.