ന്യൂഡൽഹി: ലോക്ക്ഡൗണ്‍ അഞ്ചാംഘട്ടം സംബന്ധിച്ച് ഇന്നു പ്രഖ്യാപനമുണ്ടായേക്കും. മുഖ്യമന്ത്രിമാരുമായി നടത്തിയ ചർച്ചയ്ക്കുശേഷം ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇക്കാര്യത്തിൽ കൂടിയാലോചന നടത്തി. ലോക്ക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടണമെന്നാണ് ചില സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്.