റായ്പുര്‍: മുന്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രി അജിത് ജോഗി(74) അന്തരിച്ചു.ഹൃദയാഘാതത്തെത്തുടര്‍ന്നു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 2000ല്‍ മധ്യപ്രദേശ് വിഭജിച്ച് രൂപവത്കരിച്ച ഛ ത്തീസ്ഗഡിലെ ആദ്യ മുഖ്യമന്ത്രിയാണ് ജോഗി. ഭാര്യ രേണു എംഎല്‍എയാണ്. മകന് അമിത് മുന്‍ എംഎല്‍എയാണ്.
മേയ് 20നാണു ശ്വാസതടസവും ഹൃദയാഘാതവും മൂലം ജോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ഇദ്ദേഹം കോമയിലായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് വീണ്ടും ഹൃദയാഘാതമുണ്ടായി.
മാര്‍വാഹി മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയാണ് അജിത് ജോഗി. ഐഎഎസിലായിരുന്ന ജോഗി 2000 നവംബര്‍ മുതല്‍ 2003 നവംബര്‍ വരെയായിരുന്നു ഛത്തീസ്ഗഡ് മുഖ്യമന്ത്രിയായിരുന്നത്. ഒരു കാലത്ത് ഛത്തീസ്ഗഡ് കോണ്‍ഗ്രസിലെ അവസാനവാക്കായിരുന്ന ജോഗി 2016ല്‍ പാര്‍ട്ടി വിട്ടു. ജനതാ കോണ്‍ഗ്രസ് ഛത്തീസ്ഗഡ്(ജെ) എന്ന പാര്‍ട്ടി രൂപവത്കരിച്ചു. 2018 ലെ തെരഞ്ഞെടുപ്പില്‍ ബിഎസ്പിയുമായി സഖ്യത്തിലായിരുന്ന അജിത് ജോഗിയുടെ പാര്‍ട്ടിക്ക് ഒരു ചലനവുമുണ്ടാക്കാനായില്ല. ഛത്തീസ്ഗഡിലെ ആദിവാസി, പട്ടികജാതി വിഭാഗങ്ങള്‍ക്കിടയില്‍ കാര്യമായ സ്വാധീനമുള്ള നേതാവായിരുന്നു അജിത് ജോഗി. ബിലാസ്പുര്‍ ജില്ലയിലെ പെന്ദ്ര റോഡ മേഖലയിലെ സാധാരണ കുടുംബത്തിലായിരുന്ന ഇദ്ദേഹത്തിന്റെ ജനനം.
1964ല്‍ ഉജ്ജൈന്‍ സര്‍വകലാശാലയില്‍നിന്ന് സ്വര്‍ണമെഡലോടെ എന്‍ജിനിയറിംഗ് പാസായ ജോഗിക്ക് ആദ്യം ഐപിഎസ് സെലക്ഷനാണ് കിട്ടിയത്. പിന്നീട് ഐഎഎസ് ലഭിച്ചു. ഇന്‍ഡോര്‍, റായ്പുര്‍ ഉള്‍പ്പെടെ വിവിധ ജില്ലകളില്‍ 12 വര്‍ഷത്തോളം കളക്ടറായി പ്രവര്‍ത്തിച്ചു. 1986ല്‍ ജോഗി സിവില്‍ സര്‍വീസില്‍നിന്നു രാജിവച്ചു കോണ്‍ഗ്രസില്‍ ചേര്‍ന്നു. 1986-92 കാലത്തും 1992-1998 കാലത്തും ജോഗി രാജ്യസഭാംഗമായിരുന്നു. നാലു തവണ എംഎല്‍എയായി.
2000ല്‍ ഛത്തീസ്ഗഡ് സംസ്ഥാനം രൂപവത്കരിച്ചപ്പോള്‍ മുഖ്യമന്ത്രിസ്ഥാനം നോട്ടമിട്ട വി.സി. ശുക്ല ഉള്‍പ്പെടെയുള്ള അതികായരെ വെട്ടിയാണ് ജോഗി മുഖ്യമന്ത്രിയായത്. പിന്നീട് ശുക്ല ഉള്‍പ്പെടെയുള്ളവരെ പാര്‍ട്ടിയില്‍ ഒതുക്കാന്‍ ജോഗിക്കു കഴിഞ്ഞു. 2002ല്‍ ബിജെപിയെ പിളര്‍ത്തി 12 എംഎല്‍എമാരെ കോണ്‍ഗ്രസ് പാളയത്തിലെത്തിച്ചത് ജോഗിയുടെ നീക്കമായിരുന്നു.
എന്നാല്‍ 2003 മുതല്‍ 2018 വരെ ഛത്തീസ്ഗഡ് ബിജെപി ഭരണത്തിലായതു സംസ്ഥാന രാഷ്ട്രീയത്തില്‍ ജോഗിയുടെപിടി അയച്ചു. അതേസമയം ബിജെപിയുമായി ജോഗി നല്ല ബന്ധത്തിലായിരുന്നു. ഇതിന്റെ പേരില്‍ ജോഗിക്കെതിരേ വിമര്‍ശനമുയര്‍ന്നിരുന്നു. 2013ല്‍ തുടര്‍ച്ചയായി മൂന്നാമതും കോണ്‍ഗ്രസ് തോറ്റതോടെ ഭൂപേഷ് ബാഗേലിനെ പിസിസി അധ്യക്ഷനാക്കി. എക്കാലവും ജോഗിയുടെ എതിരാളിയായിരുന്നു ബാഗേല്‍. അധികംതാമസിക്കാതെ അജിത് ജോഗി പാര്‍ട്ടിയുടെ പടിയിറങ്ങി. 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പിനിടെ വാഹനാപകടത്തില്‍ പരിക്കേറ്റ ജോഗി അന്നു മുതല്‍ വീല്‍ചെയറിലായിരുന്നു.