ബംഗളൂരു: കോവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽനിന്നുള്ള വ്യോമതാഗതത്തിനു കർണാടക വിലക്കേർപ്പെടുത്തി. ഈ സംസ്ഥാനങ്ങളിൽനിന്നെത്തിയ നിരവധി പേർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണു തീരുമാനം.
മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത് സംസ്ഥാനങ്ങളിൽനിന്നു റോഡ്മാർഗം കർണാടകയിലെത്തുന്നതിനുള്ള വിലക്ക് തുടരുമെന്നു മന്ത്രി ജെ.സി. മധുസ്വാമി പറഞ്ഞു.
മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത് സംസ്ഥാനങ്ങളിൽനിന്നു റോഡ്മാർഗം കർണാടകയിലെത്തുന്നതിനുള്ള വിലക്ക് തുടരുമെന്നു മന്ത്രി ജെ.സി. മധുസ്വാമി പറഞ്ഞു.