ജയ്പുര്‍: രാജസ്ഥാനില്‍ വെട്ടുക്കിളി ആക്രമണം 20 ജില്ലകളിലെ 90,000 ഹെക്ടര്‍ കൃഷിയെ ബാധിച്ചതായി അധികൃതര്‍. ശ്രീഗംഗാനഗര്‍, നാഗൗര്‍, ജയ്പുര്‍, ദൗസ, കരൗലി, സവായ് മാധോപുര്‍ ജില്ലകളില്‍നിന്നാണു വെട്ടുക്കിളിക്കൂട്ടം രാജസ്ഥാന്റെ മറ്റു ഭാഗങ്ങളിലേക്കെത്തിയത്. ശ്രീഗംഗാനഗറിലെ 4000 ഹെക്ടര്‍ കൃഷി നശിച്ചു. പാക്കിസ്ഥാനില്‍നിന്നെത്തിയ വെട്ടുക്കിളിക്കൂട്ടം ഒരു ദിവസം 150 കിലോമീറ്റര്‍ വരെ സഞ്ചരിക്കും.
മണിക്കൂറില്‍ 15-20 കിലോമീറ്റാണു വേഗം. ഇവ സഞ്ചരിക്കുന്ന പ്രദേശങ്ങളിലെ മുഴുവന്‍ കൃഷിയും തിന്നു നശിപ്പിക്കും. വെട്ടുക്കിളികളെ നശിപ്പിക്കാനായി കര്‍ഷകര്‍ക്കു സൗജന്യമായി കീടനാശിനി നല്‍കിയിട്ടുണ്ട്. എണ്ണൂറോളം ട്രാക്ടറുകളില്‍ കീടനാശിനി തളിച്ചു. ജയ്പുരിലെ ജനവാസമേഖലയിലും വെട്ടുക്കിളിക്കൂട്ടമെത്തിയിരുന്നു. മരങ്ങളിലും മതിലുകളിലും നിലയുറപ്പിച്ച വെട്ടുക്കിളികള്‍ ഏതാനും മണിക്കൂറിനകം ദൗസ ലക്ഷ്യമാക്കി നീങ്ങി.