ന്യൂഡൽഹി: കോവിഡിനെതിരായ പോരാട്ടത്തിൽ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി വസ്തുതകൾ മനഃപൂർവം വളച്ചൊടിക്കുകയാണെന്നു ബിജെപി. ഇന്ത്യ നടത്തുന്ന പോരാട്ടത്തെ ദുർബലപ്പെടുത്താനാണു രാഹുലിന്റെ നീക്കമെന്നു കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ആരോപിച്ചു.
ലോക്ക്ഡൗണ്‍ കോവിഡിനെ തടയാനുള്ള പരിഹാരമല്ലെന്നാണു രാഹുൽ പറയുന്നത്. എന്നിട്ട് എന്തുകൊണ്ടാണ് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ഇക്കാര്യം പഠിപ്പിക്കാത്തത്? ലോക്ക്ഡൗണ്‍ ആദ്യം പ്രഖ്യാപിച്ച സംസ്ഥാനം കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബാണെന്നും രവിശങ്കർ പ്രസാദ് ചൂണ്ടിക്കാട്ടി.