ന്യൂഡൽഹി: അവധിക്കാലത്ത് മറ്റു സംസ്ഥാനങ്ങളിലോ ജില്ലകളിലോ പോയി താമസിക്കുന്നവർക്ക് ആ ജില്ലകളിൽ സിബിഎസ്ഇ ബോർഡ് പരീക്ഷകൾ എഴുതാൻ സൗകര്യം നൽകും. മാനവവിഭവശേഷി മന്ത്രി രമേശ് പൊഖ്രിയാൻ അറിയിച്ചതാണിത്. ഇതിന് അപേക്ഷിക്കേണ്ട രീതിയും മറ്റും സിബിഎസ്ഇ വിജ്ഞാപനം ചെയ്യും. ജൂലൈ ഒന്നുമുതൽ 15 വരെയാണു സിബിഎസ്ഇയുടെ ശേഷിക്കുന്ന ബോർഡ് പരീക്ഷകൾ.