നൈനിറ്റാള്‍: ഉത്തരാഖണ്ഡില്‍ ക്വാറന്റൈന് കേന്ദ്രത്തില്‍ ആറുവയസുകാരി പാമ്പുകടിയേറ്റു മരിച്ചു. കുടുംബാംഗങ്ങള്‍ക്കൊപ്പം തറയില്‍ കിടന്നുറങ്ങിയ കുട്ടിയാണു മരിച്ചത്. കുട്ടിയുടെ കുടുംബം ഈയിടെ ഡല്‍ഹിയില്‍നിന്നു മടങ്ങിയെത്തിയതായിരുന്നു.
ബേതല്ഘട്ടിലെ സ്കൂള്‍ കെട്ടിടമായിരുന്നു ക്വാറന്റൈന് കേന്ദ്രമാക്കിയിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് റവന്യു സബ് ഇന്‍സ്പെക്ടര്‍ രാജ്പാല് സിംഗ്, വില്ലേജ് ഡെവലപ്മെന്റ് ഓഫീസര്‍ ഉമേഷ് ജോഷി, അസിസ്റ്റന്റ് ടീച്ചര്‍ കരന് സിംഗ് എന്നിവര്‍ക്കെതിരേ കേസെടുത്തു. ക്വാറന്റൈന് കേന്ദ്രത്തിന്റെ ചുറ്റുപാടും കുറ്റിക്കാടുകളുള്ളതിനാല് പാമ്പുശല്യമുണ്ടാകുമെന്നു കുട്ടിയുടെ മാതാപിതാക്കള്‍ റവന്യു സബ് ഇന്‍സ്പെക്ടര്‍ രാജ്പാലിനോട് പരാതി പറഞ്ഞിരുന്നതാണ്. തീര്‍ത്തും വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ക്വാറന്റൈന് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.