ഇന്‍ഡോര്‍: കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യക്കെതിരേ നിരന്തരം വിമര്‍ശനമുയര്‍ത്തുന്ന മുന്‍ ലോക്സഭാംഗം പ്രേംചന്ദ് ബൊരാസിയെ ബിജെപി പുറത്താക്കി. സിന്ധ്യക്കെതിരേ നടത്തിയ വിമര്‍ശനങ്ങളുടെ പേരില്‍ ബൊരാസിക്കു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.
എന്നാല്‍, മറുപടി നല്കാന് ബൊറാസി തയായില്ല. താന്‍ മൂന്നു മാസം മുമ്പേ ബിജെപി വിട്ടിരുന്നുവെന്നാണു ഇദ്ദേഹം പറയുന്നത്. 2009ല്‍ ഉജ്ജയ്നില്നിന്നു കോണ്‍ഗ്രസ് ടിക്കറ്റില്‍ ലോക്സഭയിലെത്തിയ ബൊരാസി 2018 നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണു ബിജെപിയില്‍ ചേര്‍ന്നത്. ദിഗ് വിജയ് സിംഗിന്റെ അടുപ്പക്കാരനായ ഇദ്ദേഹം നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മന്ത്രി തുളസി സിലാവതിനെതിരേ മത്സരിച്ചേക്കുമെന്നാണു സൂചന. ബൊറാസി അടുത്തമാസം കോണ്‍ഗ്രസില്‍ ചേരുമെന്നാണു സൂചന.