ന്യൂഡൽഹി: അതിർത്തിയിൽ മൂർച്ഛിക്കുന്ന ഇന്ത്യ- ചൈന സംഘർഷത്തെക്കുറിച്ചും നേപ്പാളുമായുള്ള പ്രശ്നങ്ങളെക്കുറിച്ചും സുതാര്യത വേണമെന്ന് കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രശ്നങ്ങളുടെ സത്യാവസ്ഥ അറിയാൻ രാജ്യത്തെ പൗരന്മാർക്ക് അവകാശമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.