ന്യൂഡൽഹി: ലോക്ക്ഡൗണ്‍ ദുരിതം നേരിടുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച വായ്പകളുടെ മോറട്ടോറിയം കാലയളവിലെ പലിശ ഒഴിവാക്കണമെന്ന ഹർജിയിൽ സുപ്രീംകോടതി കേന്ദ്രസർക്കാരിനും റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്കും നോട്ടീസ് അയച്ചു.
വായ്പാ ഗഡുക്കൾക്ക് മൂന്നു മാസത്തെ മോറട്ടോറിയം പ്രഖ്യാപിക്കുകയും പലിശ ഈടാക്കാൻ അനുവദിക്കുകയും ചെയ്തുകൊണ്ട് റിസർവ് ബാങ്ക് മാർച്ച് 27നു പുറത്തിറക്കിയ ഉത്തരവിനെതിരേയാണ് ഹർജി.