കോയന്പത്തൂർ: ടെലിവിഷൻ ദേഹത്തുവീണ് ആണ്‍കുട്ടി മരിച്ചു. കുന്നത്തൂരാംപാളയം ജെറി മകൻ കെൽവിൻ (അഞ്ച്) ആണ് മരിച്ചത്. അങ്കണ്വിദ്യാർത്ഥിയായ കെൽവിൻ ഞായറാഴ്ച്ച വീട്ടിലുണ്ടായിരുന്ന പഴയ മോഡൽ ടിവി ഓണ്‍ ചെയ്യാൻ ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിതമായി ശരീരത്തിലേക്കു മറിയുകയായിരുന്നു.
നെഞ്ചിലും വയറ്റിലും പരിക്കേറ്റ കെൽവിനു അന്നൂർ ഗവണ്‍മെൻറ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നല്കി വിദഗ്ധ ചികിത്സയ്ക്കായി കോയന്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുവരുന്ന വഴിയിൽ മരണമടഞ്ഞു. സംഭവത്തെക്കുറിച്ച് അന്നൂർ പോലീസ് അന്വേഷണം തുടങ്ങി.