ന്യൂയോർക്ക്: കോവിഡ് മഹാമാരിയുടെ ഭീകരത വെളിപ്പെടുത്തി ഞായറാഴ്ച പതിപ്പിന്റെ ഒന്നാം പേജ് നിറയെ ചരമവാർത്തകൾ പ്രസിദ്ധീകരിച്ച് ന്യൂയോർക്ക് ടൈംസ് പത്രം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ്ബാധിച്ചു മരിച്ച ആയിരത്തോളം പേരുടെ ചരമവാർത്തകളാണു പ്രസിദ്ധീകരിച്ചത്. പേരും വയസും ചെറുവിവരണവും ഉൾക്കൊള്ളിച്ചു.
യുഎസിലെ മരണം ലക്ഷത്തിലേക്ക്- കണ ക്കാക്കാനാവാത്ത നഷ്ടം എന്നാണ് ഒന്നാംപേജിന്റെ തലക്കെട്ട്. ഒരു സംഘം എഡിറ്റർമാരും ജേർണലിസം വിദ്യാർഥികളും ചേർന്ന് വിവിധ പ്രാദേശിക പത്രങ്ങളിൽ നിന്നാണ് ഈ ചരമവാർത്തകൾ ശേഖരിച്ചത്.
ദുരന്തത്തിന്റെ വ്യാപ്തിയും വൈവിധ്യവും വ്യക്തമാക്കുകയായിരുന്നു ലക്ഷ്യമെന്ന് അസിസ്റ്റന്റ് എഡിറ്റർ സിമോൺ ലാൻഡൻ പറഞ്ഞു.