ദുബായ്: കൊറോണ വൈറസ് രോഗബാധയുടെ പ്രത്യേക പശ്ചാത്തലത്തിൽ ലോകകപ്പ് നടത്തിപ്പിന് നികുതിയിളവ് അനുവദിക്കണമെന്ന ബിസിസിഐയുടെ (ബോർഡ് ഓഫ് ക്രിക്കറ്റ് കൗണ്‍സിൽ ഓഫ് ഇന്ത്യ) ആവശ്യത്തിനെതിരേ ഐസിസിയുടെ (ഇന്റർനാഷണൽ ക്രിക്കറ്റ് കൗണ്‍സിൽ) ഭീഷണി. 2021 ട്വന്റി-20 ലോകകപ്പ്, 2023 ഏകദിന ലോകകപ്പ് ആതിഥേയത്വം വഹിക്കാൻ ഇന്ത്യക്കു ലഭിച്ചിരിക്കുന്ന അനുമതി റദ്ദാക്കുമെന്നാണ് ഐസിസിയുടെ ഭീഷണി.
അല്ലെങ്കിൽ നികുതിയിളവിന് അർഹമാണെന്ന് തെളിയിക്കാൻ ലോകകപ്പ് ആതിഥേയത്വത്തിനായി ഇതുവരെ ചെയ്ത കാര്യങ്ങൾ ബിസിസിഐ ധരിപ്പിക്കണമെന്നും ഐസിസി ആവശ്യപ്പെട്ടു. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിലാണ് ഇ-മെയിലിലൂടെ ഐസിസിയും ബിസിസിഐയും ഏറ്റുമുട്ടിയത്.
കൊറോണ ലോകത്തിൽ സൃഷ്ടിച്ച പ്രത്യേക സാഹചര്യത്തെത്തുടർന്ന് കൂടുതൽ നികുതിയിളവ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി കേന്ദ്ര സർക്കാരിനെ കാണാനുള്ള ശ്രമത്തിലാണ് ബിസിസിഐ.
ബിസിസിഐക്ക് ഐസിസിയുടെ ഭീഷണി
12:31 AM May 26, 2020 | Deepika.com