റിയാദ്: ഗൾഫ് മേഖലയിൽ കോവിഡ് ബാധിച്ച് മൂന്നു മലയാളികൾ മരിച്ചു. രണ്ടുപേർ സൗദിയിലും ഒരാൾ ഷാർജയിലുമാണ് മരിച്ചത്.
കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി ചേലേമ്പ്ര ചാലിപ്പറമ്പ് പ്രമോദ് മുണ്ടാണിയും (40), കൊല്ലം ജില്ലയിലെ കിളികൊല്ലൂർ പുന്തലത്താഴം സി.ജെ വില്ലയിൽ സാം ഫെർണാണ്ടസും (60) ആണ് സൗദിയിലെ ജുബൈലിൽ മരിച്ചത്.
നാരായണൻ- ശാന്ത ദമ്പതികളുടെ മകനാണ് പ്രമോദ്. ജുബൈലിൽ സ്വകാര്യ കമ്പനിയിൽ അഞ്ചു വർഷമായി ടെക്നിഷൻ ആയിരുന്നു. സഹോദരൻ പ്രസാദ് മുണ്ടാണി ജുബൈലിൽ ജോലി ചെയ്യുകയാണ്. ഭാര്യ: ഉഷ. രണ്ടു പെൺമക്കളുണ്ട്.
സാം ഫെർണാണ്ടസിന്റെ ആദ്യത്തെ രണ്ടു ടെസ്റ്റുകളും കോവിഡ് നെഗറ്റീവ് ആയിരുന്നു. മരണത്തിനു രണ്ടു ദിവസം മുമ്പു നടത്തിയ ടെസ്റ്റിലാണ് കോവിഡ് പോസിറ്റീവ് ആയത്. 17 വർഷമായി ജുബൈലിൽ ആർബി ഹിൽട്ടൺ കമ്പനിയിൽ ജോലി ചെയ്യുകയാണ്.
ഭാര്യ: ജോസഫൈൻ (അധ്യാപിക, തിരൂർ), മക്കൾ: രേഷ്മ (ഫെഡറൽ ബാങ്ക്, കൊല്ലം പൂയപ്പള്ളി), ഡെയ്സി (വിദ്യാർഥിനി). മരുമകൻ: ഉദേശ് (സോഫ്റ്റ്വെയർ എൻജിനിയർ, ഖത്തർ).
മണ്ണാർക്കാട് നെല്ലിപ്പുഴ പരേതനായ ചെറുവനങ്ങാട് ഇബ്രാഹിമിന്റെ മകൻ ജമീഷ് അബ്ദുൽ ഹമീദ് (24) ഷാർജയിൽ കോവിഡ് ബാധിച്ചു മരിച്ചതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു. കോവിഡ് ബാധിച്ച് ഗൾഫിൽ മരിച്ച ഏറ്റവും പ്രായം കുറഞ്ഞ മലയാളിയാണു ജമീഷ്. ലുലു ഗ്രൂപ്പിലെ ജീവനക്കാരനാണ്. ഉമ്മ ആയിഷകുട്ടി.