മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം അതിതീവ്രമായി. ഇന്നലെ 2,940 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഇതോടെ തുടർച്ചയായി ആറു ദിവസം സംസ്ഥാനത്ത് രണ്ടായിരത്തിലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ 63 പേരാണു മരിച്ചത്. ആകെ മരണം 1,517 ആയി. ഇന്നലെ മുംബൈയിൽ മാത്രം 27 പേർ മരിച്ചു. മുംബൈയിൽ ഇന്നലെ 1,751 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. ആകെ രോഗികൾ 27,068. ആകെ മരണം 909. മഹാരാഷട്രയിൽ 28 ശതമാനമാണു രോഗമുക്തി നേടിയവർ. ദേശീയ ശരാശരി 40 ശതമാനമാണ്.
ഗുജറാത്തിൽ 29 മരണം
ഗുജറാത്തിൽ ഇന്നലെ 29 പേർ മരിച്ചു. ആകെ മരണം 802. ഇന്നലെ 363 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. ആകെ രോഗികൾ 13,273.
തമിഴ്നാട്ടിൽ 786 രോഗികൾ, നാലു മരണം
തമിഴ്നാട്ടിൽ ഇന്നലെ നാലു പേർ മരിച്ചു. ആകെ മരണം 98. 786 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കണക്കാണിത്. തുടർച്ചയായ മൂന്നാം ദിവസമാണു സംസ്ഥാനത്ത് എഴുന്നൂറിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗികൾ 14,753 ആയി. ഇന്നലെ 846 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടത് ആശ്വാസമായി.
7128 പേർ ഇതുവരെ രോഗമുക്തരായി. ചെന്നൈ തമിഴ്നാടിന്റെ കോവിഡ് ഹോട്ട്സ്പോട്ടായി തുടരുന്നു. ഇന്നലെ ചെന്നൈയിൽ 569 പേർക്കു രോഗം സ്ഥിരീകരിച്ചു. ചെന്നൈയിൽ ആകെ രോഗികൾ 9364.
കർണാടകയിൽ 1,104 പേർ ചികിത്സയിൽ
കർണാടകയിൽ ഇന്നലെ 138 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ആകെ രോഗികൾ 1743 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ച 111 പേർ മഹാരാഷ്ട്രയിൽനിന്നു വന്നവരാണ്. സംസ്ഥാനത്ത് 1104 പേരാണ് ചികിത്സയിലുള്ളത്. 41 പേരാണു സംസ്ഥാനത്ത് മരിച്ചത്. ഇന്നലെ ചിക്കബല്ലാപുരയിലാണ് ഏറ്റവും അധികം പേർക്ക്(47) കോവിഡ് സ്ഥിരീകരിച്ചത്. ബംഗളൂരു അർബൻ ജില്ലയാണു രോഗികളുടെ എണ്ണത്തിൽ ഒന്നാംസ്ഥാനത്ത്.