ബംഗളൂരു: വിദേശത്ത് ട്വന്റി-20 ലീഗുകളിൽ കളിക്കാൻ ഇന്ത്യൻ താരങ്ങളെ ബിസിസിഐ അനുവദിക്കണമെന്ന അഭ്യർഥനയുമായി റോബിൻ ഉത്തപ്പയും. വിദേശ ട്വന്റി-20 ലീഗുകളിൽ കളിക്കാൻ അനുമതി നല്കണമെന്ന് സുരേഷ് റെയ്ന, ഇർഫാൻ പഠാൻ തുടങ്ങിയവർ നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യൻ പുരുഷ താരങ്ങളെ ഇന്ത്യൻ പ്രീമിയർ ലീഗിൽ മാത്രം കളിക്കാനേ ബിസിസിഐ നിലവിൽ അനുവദിക്കുന്നുള്ളൂ. അതേസമയം, ഇന്ത്യൻ വനിതകൾക്ക് ഈ നിബന്ധന ഇല്ല.
ബിസിസിഐയുടെ നിലപാടനുസരിച്ച് ഓസ്ട്രേലിയൻ ബിഗ് ബാഷ് ലീഗ് (ബിബിഎൽ), കരീബിയൻ പ്രീമിയർ ലീഗ് (സിപിഎൽ), വരാനിരിക്കുന്ന ഇംഗ്ലണ്ടിലെ ദ ഹണ്ഡ്രഡ് തുടങ്ങിയവയെല്ലാം ഇന്ത്യൻ പുരുഷ താരങ്ങൾക്ക് അപ്രാപ്യമാണ്.
വിദേശത്ത് കളിക്കാൻ അനുവദിക്കൂ: ഉത്തപ്പ
12:11 AM May 23, 2020 | Deepika.com