ന്യൂഡൽഹി: കൂടുതൽ ട്രെയിൻ സർവീസുകൾ വൈകാതെ ആരംഭിക്കുമെന്നു കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ. റെയിൽവേ സ്റ്റേഷൻ കൗണ്ടറുകളിൽ നിന്നുള്ള ടിക്കറ്റ് ബുക്കിംഗ് നാളെ ആരംഭിക്കും. റെയിൽവേ സ്റ്റേഷനുകളിൽ കടകൾ തുറക്കാൻ അനുവദിച്ചിട്ടുണ്ട്.
വിവിധ സംസ്ഥാനങ്ങളിലേക്ക് ജൂൺ ഒന്നിനാരംഭിക്കുന്ന 200ലധികം ട്രെയിൻ സർവീസുകളുടെ ലിസ്റ്റ് റെയിൽവേ മന്ത്രാലയം പുറത്തിറക്കി. ഹസറത്ത് നിസാമുദീനിൽനിന്ന് എറണാകുളം വരെയുള്ള മംഗള എക്സ്പ്രസ്, തുരന്തോ എക്സ്പ്രസ്, മുംബൈ-തിരുവനന്തപുരം നേത്രാവതി, കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി, കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി എന്നീ അഞ്ച് സർവീസുകളാണ് പട്ടികയിൽ കേരളത്തിലുള്ളത്.
ഇവയിൽ ഓണ്‍ലൈൻ, മൊബൈൽ ആപ് വഴി ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു.