അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദ് സിവില്‍ ആശുപത്രി കോവിഡ് ശ്മശാനഭൂമിയായി. ഗുജറാത്തിലെ ആകെ കോവിഡ് മരണങ്ങളില്‍ പകുതിയും അഹമ്മദാബാദ് ആശുപത്രിയിലാണ്. സംസ്ഥാനത്ത് ബുധനാഴ്ചവരെ റിപ്പോര്‍ട്ട് ചെയ്ത 749 കോവിഡ് മരണങ്ങളില്‍ 351 എണ്ണം അഹമ്മദാബാദ് സിവില്‍ ആശുപത്രിയിലാണ് സംഭവിച്ചത്.
അസര്‍വ മേഖലയിലാണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്. ഏഷ്യയിലെതന്നെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രികളിലൊന്നായ ഇവിടെ 1200 കിടക്കകള്‍ കോവിഡ് രോഗികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.
സോള സിവില്‍ ആശുപത്രി, സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍(എസ് വിപി) ആശുപത്രി എന്നിവയാണ് അഹമ്മദാബാദില്‍ കോവിഡ് ചികിത്സ നല്കുന്ന മറ്റു സര്‍ക്കാര്‍ ആശുപത്രികള്‍. അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 338 കോവിഡ് രോഗികള്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. എസ് വിപി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 120 കോവിഡ് രോഗികളും സോള ആശുപത്രിയില്‍ 29 പേരും മരിച്ചു.
ഗുജറാത്തില്‍ കോവിഡ് ബാധിച്ച് ഇന്നലെ 24 പേര് മരിച്ചു. ഇതില്‍ 17 അഹമ്മദാബാദിലാണ്. ഗുജറാത്തില്‍ ആകെ മരണം 773 ആണ്. ഇന്നലെ 371 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികള്‍ 12,910 ആയി. അഹമ്മദാബാദില്‍ മാത്രം രോഗികള്‍ 9449 ആണ്.