വാഷിംഗ്ടൺ ഡിസി: കൊറോണ വൈറസ് സാന്പിളുകൾ മറ്റാരുമായും പങ്കുവയ്ക്കാതെ ചൈന നശിപ്പിച്ചെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആരോപിച്ചു.
വൈറസ് ബാധയെക്കുറിച്ച് അന്വേഷിക്കണമെന്ന് അമേരിക്കയുൾപ്പെടെ 120ൽ അധികം രാജ്യങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം ആവശ്യപ്പെട്ട ഓസ്ട്രേലിയയ്ക്ക് എതിരേ ചൈന പ്രതികാര നടപടി തുടങ്ങി. ഓസ്ട്രേലിയയിൽനിന്നുള്ള ബാർലി ഇറക്കുമതിക്ക് വൻ തീരുവ ചുമത്തി.
ചൈനയ്ക്ക് എതിരേ അന്വേഷണം ആവശ്യപ്പെട്ട ഒാസ്ട്രേലിയ ഉൾപ്പെടെയുള്ള മുഴുവൻ രാജ്യങ്ങൾക്കും യുഎസിന്റെ പിന്തുണ പോംപിയോ പത്രസമ്മേളനത്തിൽ ഉറപ്പു നൽകി.
കോവിഡ് കാര്യത്തിൽ സുതാര്യതയോടെയാണു പ്രവർത്തിച്ചതെന്ന് അവകാശപ്പെടുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി പത്രസമ്മേളനം നടത്തി റിപ്പോർട്ടർമാരുടെ ചോദ്യങ്ങൾക്കു മറുപടി പറയാൻ തയാറാവുമോ എന്നു പോംപിയോ ചോദിച്ചു.