ന്യൂഡൽഹി: ഇന്ത്യയുടെ ഭൂപ്രദേശം തങ്ങളുടേതാക്കി കാണിച്ചു ഭൂപടമിറക്കിയ നേപ്പാളിന്റെ നടപടിയെ ഇന്ത്യ വിമർശിച്ചു. തർക്കമുണ്ടെങ്കിൽ ചർച്ചയ്ക്കു തയാറാവുകയാണു വേണ്ടതെന്ന് വിദേശമന്ത്രാലയ വക്താവ് പറഞ്ഞു. കാലാപാനി, ലിപുലേഖ് പ്രദേശങ്ങൾ തങ്ങളുടേതാക്കി ഭൂപടം വരച്ച നേപ്പാളിന്റെ നടപടിയെ സ്വീകരിക്കില്ലെന്നും കടുത്ത ഭാഷയിൽ ഇന്ത്യ പറഞ്ഞു.