ന്യൂഡൽഹി: ഔഷധ നിർമാണത്തിലെ പ്രധാന ഘടകമായ സോഡിയം സിട്രേറ്റ് ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതിന് അഞ്ചുവർഷത്തേക്കു കൂടി പിഴച്ചുങ്കം ചുമത്തി. ചൈന ഉത്പാദനച്ചെലവിനേക്കാൾ കുറച്ച് ഈ സാധനം നൽകുന്നത് ഇന്ത്യൻ കന്പനികളെ ബുദ്ധിമുട്ടിക്കുന്ന സാഹചര്യത്തിലാണ് പിഴച്ചുങ്കം നീട്ടിയത്. ഈ വർഷം വേറെ ഇരുപതു ചൈനീസ് ഉത്പന്നങ്ങളുടെ പിഴച്ചുങ്ക കാലാവധി തീരും. അവയും നീട്ടാനാണ് ഇന്ത്യ ഉദ്ദേശിക്കുന്നത്.