തായ്പേ: തായ്വാനെ ഒരിക്കലും ചൈനയുടെ ഭരണത്തിൻ കീഴിലാക്കാൻ സമ്മതിക്കില്ലെന്ന് ഇന്നലെ രണ്ടാംവട്ടം തായ്വാൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത സായ് ഇംഗ്വെൻ വ്യക്തമാക്കി. ഹോങ്കോംഗിലേതു പോലെ ഒരു രാജ്യം രണ്ടു ഭരണ സന്പ്രദായം എന്ന രീതിയും സമ്മതിക്കില്ല. തുല്യപങ്കാളികൾ എന്ന നില അംഗീകരിച്ചാൽ ചൈനയുമായി ചർച്ചയ്ക്കു വിരോധമില്ലെന്നു വനിതാ പ്രസിഡന്റായ സായ് വ്യക്തമാക്കി.
തായ്പേയിലെ ഗസ്റ്റ് ഹൗസിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ അമേരിക്കയുൾപ്പെടെ ചില രാജ്യങ്ങളുടെ പ്രതിനിധികൾ മാത്രമാണു പങ്കെടുത്തത്. തായ്വാനുമായുള്ള നയതന്ത്രബന്ധം ഒട്ടേറെ രാജ്യങ്ങൾ വിച്ഛേദിച്ചിരിക്കുകയാണ്.
ബെയ്ജിംഗ് രൂക്ഷമായാണു സായ് യുടെ ഉദ്ഘാടന പ്രസംഗത്തോടു പ്രതികരിച്ചത്. തായ്വാൻ ചൈനയുടെ അവിഭാജ്യഘടകമാണെന്നും പുനരേകീകരണം അനിവാര്യമാണെന്നും ബെയ്ജിംഗ് ഭരണകൂടം പുറപ്പെടുവിച്ച പ്രസ്താവനയിൽ വ്യക്തമാക്കി. ദേശസുരക്ഷയും അഖണ്ഡതയും പരിരക്ഷിക്കാനുള്ള ഇച്ഛാശക്തിയും ശേഷിയും ഉണ്ടെന്നും പ്രസ്താവനയിൽ പറഞ്ഞു. സായ്ക്ക് അഭിനന്ദനം അറിയിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ കഴിഞ്ഞ ദിവസം സന്ദേശമയച്ചതിലും ചൈന പ്രതിഷേധിച്ചു.
മുൻ ജാപ്പനീസ് കോളനിയായ തായ്വാൻ 1945ൽ ചൈനയ്ക്കു തിരികെ കിട്ടിയെങ്കിലും 1949ൽ മാവോ അധികാരത്തിലെത്തിയതിനെത്തുടർന്ന് ചിയാങ് കൈഷേക്കിന്റെ നേതൃത്വത്തിലുള്ള ദേശീയവാദികൾ വൻകരയിൽനിന്നു 160 കിലോമീറ്റർ അകലെയുള്ള തായ്വാനിലേക്കു പലായനം ചെയ്യുകയായിരുന്നു.