കോല്‍ക്കത്ത/ ഭുവനേശ്വര്‍/ ന്യൂഡല്‍ഹി: സൂപ്പര്‍ സൈക്ലോണ്‍ ഉംപുന്‍ ശക്തി ക്ഷയിച്ച് അതിതീവ്ര ചുഴലിക്കാറ്റായി തീരത്തേക്ക് എത്തുന്നു. ചൊവ്വാഴ്ച ഉച്ചയോടെ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യ-പടിഞ്ഞാറ് ഭാഗത്ത് വച്ച് ഉംപുന്‍ ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞു പശ്ചിമബംഗാള്‍, ഒഡീഷ തീരം ലക്ഷ്യമായി നീങ്ങിത്തുടങ്ങിയെന്ന് അധികൃതര്‍ അറിയിച്ചു.
ബുധനാഴ്ച ഉച്ചയോടെ പശ്ചിമബംഗാളിലെ ദിഗ, ബംഗ്ലാദേശിലെ ഹതിയ ദ്വീപ് എന്നിവിടങ്ങളിലൂടെ ഉംപുന്‍ തീരം തൊടും. മണിക്കൂറില്‍ 155 കിലോമീറ്റര്‍ മുതല്‍ 165 കിലോമീറ്റര്‍ വരെയാകും കാറ്റിന്റെ വേഗം. തീരത്ത് പ്രവേശിക്കുന്ന ചുഴലിക്കാറ്റിന്റെ തീവ്രത കുറയുമെങ്കിലും ഒഡീഷയില്‍ കനത്ത നാശനഷ്ടമുണ്ടാക്കിയേക്കുമെന്ന് കലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ ജനറല്‍ മൃത്യൂഞ്ജയ് മഹാപാത്ര പറഞ്ഞു.ചുഴലിക്കാറ്റ് ഏറ്റവും ശക്തമായി കടന്നുപോകുന്ന ഈ രണ്ടു സംസ്ഥാനങ്ങളും അതീവ ജാഗ്രതയിലാണ്.
ഒഡീഷയിലെ പാരദ്വീപില്നിന്ന് 360 കിലോമീറ്റര്‍ തെക്കും പശ്ചിമബംഗാളിലെ ദിഗയില്നിന്ന് 510 കിലോമീറ്റര്‍ തെക്കു പടിഞ്ഞാറുമായി ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യ-പടിഞ്ഞാറ് ഭാഗത്താണ് കാറ്റിന്റെ സ്ഥാനം. വടക്കുനിന്ന് വടക്കുകിഴക്കന്‍ ദിശയിലേക്ക് ചുഴലിക്കാറ്റ് നീങ്ങുന്നതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
സംസ്ഥാനത്തെ തീരപ്രദേശത്തുനിന്ന് മൂന്നു ലക്ഷം പേരേ ഒഴിപ്പിച്ചതായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു. കോവിഡ്-19നെത്തുടര്‍ന്ന് സാമൂഹിക അകലം പാലിച്ചാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ ആളുകളെ പാര്‍പ്പിച്ചിരിക്കുന്നത്.
മുന്‍കരുതലിന്റെ ഭാഗമായി വ്യാഴാഴ്ച രാവിലെ വരെ ശ്രമിക് ട്രെയിനുകളില്‍ അതിഥിത്തൊഴിലാളികളെ സംസ്ഥാനത്തേക്കു മടക്കിയെത്തിക്കരുതെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു.
ബംഗാളില്‍ തീരദേശ ജില്ലകളായ നോര്‍ത്ത്, സൗത്ത് 24 പര്‍ഗനാസ്, ഈസ്റ്റ് മിഡ്നാപുര് ജില്ലകളിലും സുന്ദര്ബനിലുമാണ് ഉംപുന്‍ കൂടുതല്‍ നാശം വിതയ്ക്കുക. കഴിഞ്ഞ വര്‍ഷമുണ്ടായ ഫാനി, ബുള്‍ബുള്‍ ചുഴലിക്കാറ്റുകളെ സംസ്ഥാനം നേരിട്ട പരിചയം ഉംപുനെയും നേരിടാന്‍ സഹായിക്കുമെന്ന് പശ്ചിമബംഗാള്‍ ദുരന്തനിവാരണ മന്ത്രി ജാവേദ് ഖാന് പറഞ്ഞു. കോവിഡ്-190 നെത്തുടര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ മാസ്ക്കുകളും പിപിഇ കിറ്റുകളും വിതരണം ചെയ്തിട്ടുണ്ട്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് എന്നിവരെ വിളിച്ച് കേന്ദ്രത്തിന്റെ സഹായം വാഗ്ദാനം ചെയ്തു. 1999 ല്‍ ഒഡീഷയില്‍ വീശിയടിച്ച സൂപ്പര്‍ സൈക്ലോണില്‍ പതിനായിരം പേര്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത്.
ഉംപുന്‍ തീരത്തോട് അടുക്കുന്നതിനാല്‍ ഒഡീഷയിലെ പുരി, കേന്ദ്രപാറ, ജഗത്സിംഗ്പുര്‍, കുര്‍ദ ജില്ലകളില്‍ ഇന്നലെ കാറ്റും മഴയുമുണ്ടായി. ഒഡീഷയിലെ തീരമേഖലയിലെ ജില്ലകളായ ജഗത്സിംഗ്പുര്‍, കേന്ദ്രപാറ, ബാദ്രാഗ്, ബാലസോര്‍ എന്നിവിടങ്ങളില്‍ കനത്തമഴയും കാറ്റുമുണ്ടാകും. ദേശീയ ദുരന്ത നിവാരണ സേനയുടെ 14 അംഗ സംഘത്തെയും ഒഡീഷ ദുരന്തനിവാരണ സേനയുടെ 20 യൂണിറ്റിനെയും ഈ ജില്ലകളില്‍ വിന്യസിച്ചിട്ടുണ്ട്.