ബയേണിനു ജയം; തലപ്പത്ത്
12:33 AM May 19, 2020 | Deepika.com
ബെർലിൻ: ജർമൻ ബുണ്ടസ് ലിഗ ലോക്ക് ഡൗണിനുശേഷം പുനരാരംഭിച്ചപ്പോൾ തങ്ങളുടെ ആദ്യ മത്സരത്തിൽ ബയേണ്‍ മ്യൂണിക്ക് ജയം സ്വന്തമാക്കി. എവേ പോരാട്ടത്തിൽ യൂണിയൻ ബെർലിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബയേണ്‍ മറികടന്നത്. റോബർട്ട് ലെവൻഡോവ്സ്കി (40- പെനൽറ്റി), ബെഞ്ചമിൻ പവാർഡ് (80) എന്നിവർ ബയേണിനായി ലക്ഷ്യംകണ്ടു. ജയത്തോടെ ബയേണ്‍ 26 മത്സരങ്ങളിൽനിന്ന് 58 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. ഡോർട്ട്മുണ്ട് (54), മോണ്ഹെൻഗ്ലാഡ്ബാക് (52) എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.